ആപ്പിൽ കാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യുവതിയെ കബളിപ്പിച്ച് വ്യാജ ഡ്രൈവർ; കവർച്ചക്കും തട്ടിക്കൊണ്ടുപോകാനും ശ്രമം

bengaluru-driver

ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒല കാബ് ആണെന്ന് കരുതി മറ്റൊരു കാറിൽ കയറിയപ്പോൾ നേരിട്ട ദുരനുഭവം പങ്കുവെച്ച് യുവതി. കാബ് ബുക്ക് ചെയ്ത് കാത്തിരുന്ന യുവതിയെ ആൾമാറാട്ടക്കാരനായ ഡ്രൈവർ സമീപിക്കുകയായിരുന്നു. അപകടത്തിൽ നിന്ന് യുവതി കഷ്ടിച്ച് രക്ഷപ്പെട്ടു.

എയർപോർട്ടിലെ പിക്കപ്പ് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു യുവതി. വെള്ളിയാഴ്ച രാത്രി 10:30ന് ശേഷമാണ് ക്യാബ് ബുക്ക് ചെയ്തത്. ഡ്രൈവർ ഒടിപി ആവശ്യപ്പെടുകയോ ഒല ആപ്പ് ഉപയോഗിക്കുകയോ ചെയ്തില്ലെങ്കിലും യുവതി കാറിൽ കയറുകയായിരുന്നു. തൻ്റെ ആപ്പ് തകരാറിലാണെന്ന് പറഞ്ഞ് യുവതിയുടെ ആപ്പിൽ മാപ്പ് സെറ്റ് ചെയ്യാൻ ഡ്രൈവർ ആവശ്യപ്പെട്ടു.

Read Also: പാലക്കാട് സ്പിരിറ്റുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

യാത്ര പുരോഗമിക്കവെ, ഡ്രൈവർ അധിക നിരക്ക് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചപ്പോൾ, മറ്റൊരു കാറിൽ പോകാൻ ഡ്രൈവർ പറയുകയായിരുന്നു. ഭീഷണിയാണെന്ന് തോന്നിയ യുവതി എയർപോർട്ട് പിക്കപ്പ് സ്റ്റാൻഡിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവർ അത് അവഗണിക്കുകയും ഒരു പെട്രോൾ സ്റ്റേഷനിൽ നിർത്തി ഇന്ധനത്തിന് 500 രൂപ ആവശ്യപ്പെടുകയും ചെയ്തു.

മനസ്സാന്നിധ്യം വീണ്ടെടുത്ത യുവതി രാജ്യത്തെ എമർജൻസി ഹെൽപ്പ്‌ലൈനായ 112ൽ വിളിച്ചു. ഇതേസമയം കുടുംബാംഗത്തെ വിളിച്ച് പറയുകയും ചെയ്തു. പൊലീസ് അതിവേഗം പ്രതികരിക്കുകയും 20 മിനിറ്റിനുള്ളിൽ ഡ്രൈവറെ പിടികൂടുകയും ചെയ്തു. ബസവരാജ് എന്നയാളാണ് പിടിയിലായത്. എക്സിലാണ് യുവതി ദുരനുഭവം പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News