ബേക്കലായാലും ആംബുലൻസിൻ്റെ ബേക്കിൽ പോയാൽ മതി; ആംബുലൻസിന് വഴി തടസ്സപ്പെടുത്തിയ കാർ ഓടിച്ചയാളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Give Way to Ambulance

ബേക്കലായാലും ആംബുലൻസിൻ്റെ ബേക്കിൽ പോയാൽ മതി. ആംബുലൻസിന് വഴി തടസ്സപ്പെടുത്തി കാർ ഓടിച്ച് പോയ യുവാവിന് പണി കൊടുത്ത് എംവിഡി. കാസർകോട് ബേക്കൽ മുതൽ അതിഞ്ഞാൽ വരെ ആംബുലൻസിന് വഴി തടസ്സപ്പെടുത്തി കാർ ഓടിച്ച യുവാവിന്റെ ലൈസൻസാണ് എംവിഡി സസ്പൻഡ് ചെയ്തത്. പിഴയും ഈടാക്കി.

ആംബുലൻസിന് വഴി തടസ്സപ്പെടുത്തി കാർ ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ എഫ്ബി പേജിൽ പങ്കുവെച്ചിട്ടുണ്ട്. ആംബുലൻസിന് വാഹനം ഒതുക്കി വഴിയൊരുക്കി കൊടുക്കണം എന്നും പങ്കു വെച്ച വീഡിയോയിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പറയുന്നുണ്ട്.

Also Read: കൊച്ചിയിൽ വൻ ലഹരിവേട്ട, 72 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും പൊലീസ് പിടിച്ചെടുത്തു

കാസർകോട് ബേക്കൽ മുതൽ അതിഞ്ഞാൽ വരെ ആംബുലൻസിന് വഴി തടസ്സപ്പെടുത്തി പോയ യുവാവിൻ്റെ ലൈസൻസാണ് ഒരു വർഷത്തേക്ക് സസ്പൻഡ് ചെയ്തത് 9000/- രൂപ പിഴ ഈടാക്കുകയും ചെയ്തു. ആംബുലൻസ് ഡ്രൈവറുടെ പരാതിയിലാണ് നടപടി. കാസർഗോഡ് ആർടിഒ എൻഫോഴ്സ്മെൻ്റ് ശ്രീ. രാജേഷ് പി ആണ് നടപടി സ്വീകരിച്ചത്. ആംബുലൻസുകൾക്കും മറ്റ് എമർജൻസി വാഹനങ്ങൾക്കും വഴി നൽകുക എന്നത് ഓരോ ഡ്രൈവറുടേയും നിയമപരമായ ഉത്തരവാദിത്തമാണ് എന്നും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഓർമിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News