കത്തിയ കാര്‍ ഡ്രൈവര്‍ ഇല്ലാതെ തീഗോളമായി റോഡിലൂടെ പാഞ്ഞു; ഞെട്ടിക്കും ഈ വീഡിയോ

ഡ്രൈവര്‍ ഇല്ലാതെ കത്തിയ കാര്‍ തീഗോളമായി റോഡിലൂടെ പായുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ജയ്പൂരിലെ സോദാല മേഖലയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.

ബോണറ്റില്‍ നിന്ന് പുക വരാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് എലിവേറ്റഡ് റോഡില്‍ കാര്‍ നിര്‍ത്തുകയായിരുന്നുവെന്ന് ഡ്രൈവര്‍ ജിതേന്ദ്ര പറഞ്ഞു. പുക വരുന്നത് കണ്ട് താന്‍ കാറില്‍ നിന്ന് ഇറങ്ങിയെന്നും ഹാന്‍ഡ് ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് കാര്‍ മുന്നോട്ടു നീങ്ങുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു.

Also Read : ഹൈറൈഡർ ഫെസ്റ്റിവൽ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി ടെയോട്ട

എലിവേറ്റഡ് റോഡില്‍ നിന്ന് താഴേക്ക് നീങ്ങിയ ശേഷം കത്തുന്ന കാര്‍ ഒടുവില്‍ ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കുകയായിരുന്നു.

തീപിടിച്ചതിനെ തുടര്‍ന്ന് ഹാന്‍ഡ് ബ്രേക്ക് തകരാറിലായതോടെ കാര്‍ താഴേക്ക് ഉരുണ്ടുനീങ്ങാന്‍ തുടങ്ങുകയായിരുന്നു. കത്തുന്ന കാര്‍ റോഡില്‍ ഒരു മോട്ടോര്‍ സൈക്കിളിനെ ഇടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News