മേയ് മാസം മുതല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പുതിയ പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഇത് സംബന്ധിച്ച നിര്‍ദേശമറിയിക്കാന്‍ ചുമതലയുണ്ടായിരുന്ന പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിച്ചു. കാര്‍ ലൈസ്ന്‍സ് സ്വന്തമാക്കണമെങ്കില്‍ ഇനി എച്ച് മാത്രം പോരാ. പുതിയ രീതി രൂപപ്പെടുത്തിയിരിക്കുന്നത് പല മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ്.
ALSO READ: മമ്മൂക്കയുടെ മനസ് സമ്മതിക്കണം, അര്‍ജുന്‍ അത്ഭുതപ്പെടുത്തി: ഭ്രമയുഗം കണ്ട് ഹരിശ്രീ അശോകന്‍
എച്ചിന് പുറമേ കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിംഗുമൊക്കെ പാസാകുന്നതിന് പുറമേ സമാന്തര പാര്‍ക്കിംഗ്, ആംഗുലാര്‍ പാര്‍ക്കിംഗ് എന്നിവയും കൃത്യമായ ചെയ്യണം. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഏത് മൈതാനത്തും എച്ച് എടുക്കാം. പരിഷ്‌കരണങ്ങള്‍ വരുമ്പോള്‍ അതിന് ലക്ഷങ്ങളുടെ ചിലവ് വരുമെന്ന് ഡ്രൈവിംഗ് സ്‌കൂളുടമകള്‍ പറയുന്നു.
സംസ്ഥാനത്തെ 86 ഡ്രൈവിംഗ് പരിശോധനാ കേന്ദ്രങ്ങളില്‍ പത്തെണ്ണം മാത്രമാണ് മോട്ടോര്‍വാഹന വകുപ്പിന്റേത്. പുത്തന്‍ പരിഷ്‌കാരങ്ങള്‍ക്ക് അനുസരിച്ചുള്ള പരിശോധനാകേന്ദ്രങ്ങള്‍കൂടി ഒരുക്കേണ്ടതുണ്ട്. എന്നാല്‍, ഡ്രൈവിങ് സ്‌കൂള്‍ ഉടമകളാണോ സര്‍ക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
കാര്‍ ലൈസന്‍സിന് വേണ്ടിയുള്ള ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങളെല്ലാം മൈതാനത്ത് ഒരുക്കണം. ഇതു വിശദീകരിക്കാനായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം വിളിച്ചിരുന്നു. പുതിയരീതി ഉടന്‍ നടപ്പാക്കുമെന്നും അറിയിക്കുകയും പരിശോധനാകേന്ദ്രങ്ങള്‍ ഒരുക്കണമെന്നു സ്‌കൂളുകാരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇത് ചിലര്‍ സമ്മതിച്ചെങ്കിലും അഞ്ചുലക്ഷത്തോളം അടുത്ത ചിലവ് താങ്ങാന്‍ കഴിയുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. സാധാരണ ഡ്രൈവിഗ് സ്‌കൂളുകള്‍ പൊതുസ്ഥലങ്ങളാണ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. അതിനാല്‍ പുതിയസ്ഥലം കണ്ടെത്തേണ്ടിവരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here