ഞങ്ങള്‍ വെറുംവാക്ക് പറയാറില്ല കേട്ടോ ! കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലെ ആദ്യ ബാച്ചില്‍ നിന്ന് 30 പേര്‍ക്ക് ലൈസന്‍സ്

KSRTC Driving license

കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിലെ ആദ്യ ബാച്ചില്‍ നിന്ന് 30 പേര്‍ക്ക് ലൈസന്‍സ് കൈമാറി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ലൈസന്‍സ് കൈമാറിയത്.

തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തില്‍ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരില്‍ 30 പേര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചു.

‘വെറുംവാക്ക് പറയാറില്ലാ. ചെയ്യുവാന്‍ പറ്റുന്ന കാര്യമേ പറയൂ… പറയുന്ന കാര്യം ചെയ്യും.. കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുമെന്ന് പറഞ്ഞു. ആരംഭിച്ചു.’- എന്ന കുറിപ്പിലാണ് മന്ത്രി സന്തോഷവാര്‍ത്ത പങ്കുവച്ചത്.

ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്ക് ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വച്ചാണ് മന്ത്രി ലൈസന്‍സ് വിതരണം ചെയ്തത്. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

കാര്‍ ഡ്രൈവിങ് പഠിക്കാന്‍ 9000 രൂപയാണ് ഫീസ്. ഇതേ നിരക്കാണ് ഹെവി ഡ്രൈവിങ് പരിശീലനത്തിനും. ഇരുചക്രവാഹനങ്ങള്‍ക്ക് 3500 രൂപ. ഗിയര്‍ ഉള്ളതും ഇല്ലാത്തതുമായ ടുവീലറിന് ഒരേ നിരക്കാണ് ഈടാക്കുന്നത്. കാറും ഇരുചക്രവാഹനവും ചേര്‍ത്ത് 11,000 രൂപയ്ക്ക് പ്രത്യേക പാക്കേജുണ്ട്.

എസ്/എസ്ടി വിഭാഗത്തിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലാവും പരിശീലനം. ഈ വിഭാഗത്തിലെ കുട്ടികള്‍ക്ക് സൗജന്യമായിരിക്കും. തിരുവനന്തപുരം സ്റ്റാഫ് ട്രെയിനിങ് കേന്ദ്രത്തില്‍ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തില്‍ വിവിധ വിഭാഗങ്ങളിലായി 182 പേര്‍ക്ക് പ്രവേശനം നല്‍കി.

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്  ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും.

ലൈസൻസിൽ ക്യൂആർ കോഡ്  സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി പറഞ്ഞു.

ALSO READ: ഷിരൂരിൽ നിന്നും ലഭിച്ച ട്രക്കിലെ മൃതദേഹ ഭാഗങ്ങൾ അർജുൻ്റേതു തന്നെയെന്ന് സ്ഥിരീകരിക്കാനായി ഇന്ന് ഡിഎൻഎ പരിശോധന നടത്തും

സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും തുടർന്ന് മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുകയെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News