യോഗത്തിലെ തീരുമാനം ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയെടുക്കും: കെബി ഗണേശ് കുമാര്‍

മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശത്തില്‍ വ്യക്തതയുമായി ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാര്‍.

ALSO READ: ‘മലയാള സിനിമയിൽ നിന്നും ഇടവേളയെടുത്തതിന്റെ കാരണം അതാണ്’, ‘ചിരിച്ചില്ലെന്ന് കരുതി നല്ല കഥാപാത്രങ്ങൾ ഉപേക്ഷിക്കണോ’?

മന്ത്രിയുടെ വാക്കുകള്‍;

എണ്ണം കുറയ്‌ക്കേണ്ടത് ആവശ്യമാണ്. 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന തരത്തിലൊരു ഉത്തരവ് ഇല്ല. നൂറ്റമ്പതോളം ആളുകള്‍ ലൈസന്‍സിനായി ദിവസവും എത്തുകയാണ്. കോവിഡ് പ്രതിസന്ധിക്ക് ശേഷം അന്നത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഒരു ഓഫീസില്‍ നിന്നും 60 ലൈസന്‍സ് നല്‍കാന്‍ നിര്‍ദേശിച്ചു. രാവിലെ എട്ടര മണി മുതല്‍ 2 മണിവരെ ആറു മണിക്കൂറില്‍ അറുപത് ലൈസന്‍സ് ഇഷ്യു ചെയ്യണം. അതായത് ഒരു മണിക്കൂറില്‍ പത്ത് ലൈസന്‍സ്. ഒരു ലൈസന്‍സിന് 6 മിനിറ്റാണ്. ഈ സമയത്തില്‍ ഗ്രൗണ്ട് ടെസ്റ്റ്, ചോദ്യോത്തരം, റോഡ് ടെസ്റ്റ് എന്നിവയെല്ലാം ഉണ്ട്. അതിനാല്‍ ആറു മിനുറ്റ് കൊണ്ട് ലൈസന്‍സ് കൊടുക്കുന്നത് പുനപരിശോധിക്കണമെന്ന് യോഗത്തില്‍ പറഞ്ഞു. ഔദ്യോഗികമായി നടത്തിയ യോഗത്തിലെ വിവരങ്ങള്‍ രാത്രി തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥന് എതിരെ നടപടിയെടുക്കും. അതൊരു ചര്‍ച്ചയാണ്. ഔദ്യോഗിക യോഗത്തില്‍ പല ചര്‍ച്ചയും നടക്കും. തീരുമാനം എഴുതിയാണ് കൊടുക്കുന്നത്. അങ്ങനെ ഒരു ഉത്തരവില്ല. യോഗത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്തു. എന്നാല്‍ അത് പുറത്ത് വേറൊരുതരത്തില്‍ കൊടുക്കുക എന്നത് തെറ്റായ രീതിയാണ്. അതിലൂടെ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ മുതലെടുക്കാന്‍ അവസരമുണ്ടാക്കാന്‍ ചില ഉദ്യോഗസ്ഥര്‍ അവസരമുണ്ടാക്കി. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായി ചേര്‍ന്നാണ് കൊല്ലത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത് . ആറു മിനിറ്റു കൊണ്ട് കൊടുക്കുന്ന ലൈസന്‍സ് ടു കില്‍ എന്ന സംവിധാനം അവസാനിപ്പിച്ചൂടെ എന്നൊരു ഒറ്റ ചോദ്യമാത്രം മാത്രമാണ് തനിക്ക് സാധാരണക്കാരോട് ചോദിക്കാനുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News