എച്ച് ഒഴിവാക്കി, ലേണേഴ്‌സ് ടെസ്റ്റിലും മാറ്റം; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് ഉത്തരവായി. കാര്‍ ടെസ്റ്റിന് നേരത്തെ ഉണ്ടായിരുന്ന ‘H’ ഒഴിവാക്കി. റോഡ് ടെസ്റ്റ് ഇനി മുതല്‍ റോഡിലൂടെ തന്നെ നടത്തണം തുടങ്ങി സമൂലമായ മാറ്റങ്ങളോടെയാണ് പുതിയ പരിഷ്‌കരണം. മെയ് 1 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും.

Also Read : മെയ്‌തെയ്കളെ പട്ടികവര്‍ഗമാക്കാനുള്ള നിര്‍ദേശം റദ്ദാക്കി; ഉത്തരവ് തിരുത്തി മണിപ്പൂര്‍ ഹൈക്കോടതി

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള സമൂലമായ പരിഷ്‌കരണമാണ് പുതിയ ഉത്തരവില്‍ ഉള്ളത്. കാര്‍ ടെസ്റ്റുകള്‍ക്ക് പഴയ H രീതി ഒഴിവാക്കും.
കൂടുതല്‍ കര്‍ശനമായ രീതിയാകും ഇനി മുതല്‍ ഉണ്ടാവുക.

റോഡ് ടെസ്റ്റുകള്‍ റോഡിലൂടെ തന്നെ നടത്തണം

വാഹനം പാര്‍ക്ക് ചെയ്ത് കാണിക്കണം

15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറുകള്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്ക് ഉപയോഗിക്കരുത്

ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്

പ്രതിദിനം ഒരു മോട്ടോര്‍ വെഹികിള്‍ ഇന്‍സ്പെക്ടര്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി.

ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം

ലേണേഴ്‌സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും

ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ റെക്കോര്‍ഡ് ചെയ്യാനുള്ള ക്യാമറകള്‍ വേണം

ഡ്രൈവിങ് പരിശീലകര്‍ കോഴ്‌സ് പാസ്സായവരാകണം

തുടങ്ങി സമൂലമായ പരിഷ്‌കരണം ആണ് ഡ്രൈവിംഗ് ടെസ്റ്റില്‍ വരുത്തിയിരിക്കുന്നത്. പുതിയ ഉത്തരവ് മേയ് ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News