ഡ്രൈവിംഗ് സ്കൂൾ സംഘടനകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സർക്കുലറിൽ മാറ്റങ്ങൾ വരുത്തും എന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. സർക്കുലർ പിൻവലിക്കില്ലേന്ന് പറഞ്ഞ മന്ത്രി മാറ്റങ്ങൾ വരുത്തുമെന്ന് ഉറപ്പ് നൽകുകയായിരുന്നു. H പഴയത് പോലെ നടത്താനും അനുമതി നൽകിയിട്ടുണ്ട്.
രണ്ട് എംവിഡി ഉള്ളിടത് 80 ടെസ്റ്റ് പ്രതിദിനം നടത്താനും ഒരു എംവിഡി ഉള്ളിടത്ത് 40 ടെസ്റ്റ് വീതം നടത്താനും തീരുമാനമായിട്ടുണ്ട്. ഡബിൾ ക്ലച്ച് വാഹനങ്ങൾ തൽക്കാലം ഉപയോഗിക്കാനും 15 വർഷം പഴക്കമുള്ള വാഹങ്ങൾ മാറ്റണം എന്നത് 18 വർഷമാക്കി ഉയർത്താനും തീരുമാനമായി. അതേസമയം ടെസ്റ്റ് നിലവാരം ഉയർത്തുന്ന കാര്യത്തിൽ എല്ലാവരും അംഗീകരിച്ചുവെന്ന് അഭിപ്രായപ്പെട്ട മന്ത്രി ഗണേഷ് കുമാർ
വാഹനങ്ങളിലെ കാമറ ഗതാഗത വകുപ്പ് സ്വയം വാങ്ങി നൽകുമെന്നും വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here