ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സമരം തുടരുമെന്ന് സംയുക്ത സമരസമിതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സമരം തുടരുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. സർക്കുലർ പിൻവലിക്കും വരെ സമരം തുടരും. 15 വർഷമായ വാഹനങ്ങൾ ഒഴിവാക്കണമെന്ന നിർദേശം ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറഞ്ഞു. മറ്റ് പരിഷ്കാരങ്ങൾ സർക്കാർ ചെലവിൽ നടപ്പാക്കട്ടെയെന്നും സമരക്കാർ വ്യക്തമാക്കി. നാളെയും സമരം തുടരാൻ തീരുമാനം.

ALSO READ: തൃശൂരിൽ കാറിനു പിന്നിൽ ബസിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

ഡ്രൈവിങ് ടെസ്റ്റ് നാളെയും ബഹിഷ്കരിക്കുമെന്ന് സിഐടിയു ഉൾപ്പെടെയുള്ള സമരക്കാർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് എം വി ഡി ഉദ്യോഗസ്ഥർ ടെസ്റ്റ് നടത്താതെ മടങ്ങി.

ALSO READ: മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: യൂട്യൂബ് ചാനലിനും ഇൻസ്റ്റഗ്രാം അക്കൗണ്ടിനും എതിരെ വീണ്ടും കേസെടുത്ത് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here