സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചു. ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. എന്നാല്‍ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ഇന്ന് പതിവ് തിരക്ക് ഉണ്ടായിരുന്നില്ല. രണ്ടുദിവസം കൊണ്ട് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന് എം വി ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മെയ് രണ്ടു മുതലാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ വരുത്തിയ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം ആരംഭിച്ചത്. കഴിഞ്ഞദിവസം ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. 12 ദിവസത്തെ സമരത്തിനുശേഷം ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിച്ചപ്പോള്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ തൃപ്തരാണ്.
Also Read : ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല; കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
എന്നാല്‍ ഡ്രൈവിംഗ് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്തവര്‍ പൂര്‍ണമായും ഇന്ന് ടെസ്റ്റിംഗ് ഗ്രൗണ്ടുകളില്‍ എത്തിയില്ല. രണ്ടുദിവസം കൊണ്ട് സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തുമെന്ന് എം വി ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി എല്ലാ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും ടെസ്റ്റുകള്‍ സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here