ചർച്ച വിജയകരം; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ മുതൽ പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നാളെ മുതൽ പുനരാരംഭിക്കും. ഗതാഗതം മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരം പിൻവലിച്ചിരുന്നു. പഴയ രീതിയിലാകും ടെസ്റ്റ്‌ നടക്കുക. പുതിയ തീരുമാനങ്ങളിൽ പൂർണ്ണ തൃപ്തരല്ലെന്ന് സിഐടിയു വ്യക്തമാക്കി. എന്നാൽ സംയുക്ത സമര സമിതി തീരുമാനങ്ങൾ അംഗീകരിക്കുകയായിരുന്നു.

Also read:വീട്ടുസഹായിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവം ; ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍

കഴിഞ്ഞ 14 ദിവസമായി ഡ്രൈവിംഗ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരമാണ് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പിൻവലിച്ചത്. സമരക്കാരുടെ പ്രധാന ആവശ്യമായ ടെസ്റ്റിനുപയോഗിക്കുന്ന വാഹനങ്ങളുടെ പഴക്കം 15 ൽ നിന്ന് 18 വർഷമായി ഉയർത്തി. ഒരു ദിവസം 40 ടെസ്റ്റ് എന്നത് 80 ആക്കി ഉയർത്തും. ഇരുവശങ്ങളിലും ക്ലച്ചും ബ്രേക്കും ഉള്ള വാഹനങ്ങൾ തല്ക്കാലം ഉപയോഗിക്കാം. ഇവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ തയ്യാറായത്. നിലവിലെ ഉത്തരവ് പിൻവലിക്കില്ലെന്നും പ്രായോഗിക പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും യോഗത്തിനുശേഷം മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk