തെരച്ചിൽ പുതിയ സ്ഥലത്തേക്ക്; പ്രദേശവാസി ട്രക്ക് കണ്ടു എന്ന് പറഞ്ഞ സ്ഥലത്ത് ഡ്രോൺ പരിശോധന

അങ്കോള അപകടത്തിൽപ്പെട്ട അർജുനായി പുതിയ സ്ഥലത്ത് ഡ്രോൺ പരിശോധന. പ്രദേശവാസി ട്രക്ക് കണ്ടു എന്ന് പറഞ്ഞ സ്ഥലത്താണ് പരിശോധന. മൺതിട്ട രൂപപ്പെട്ട സ്ഥലത്താണ് പരിശോധന. ട്രക്ക് ഉണ്ടെന്ന് ഇന്നലെ സ്ഥിരീകരിച്ച സ്ഥലത്ത് നിന്ന് 40 മീറ്റർ മാറിയാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പ്രദേശത്ത് ശക്തമായ കാറ്റും മഴയും തുടരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്. മഴയായതിനാൽ പുഴയുടെ അടിത്തട്ടിൽ ഇറങ്ങാൻ ദൗത്യസംഘത്തിന് സാധിക്കാത്ത സാഹചര്യമാണ്.

Also Read: പ്രതിപക്ഷ നേതാവ് സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു; വിമർശനവുമായി കെപിസിസി യോഗം

അടിയൊഴുക്കിൻ്റെ ശക്തി കുറഞ്ഞാൽ നാവികസേനയിലെ മുങ്ങൽ വിദഗ്ദർ നദിയിൽ മുങ്ങി ട്രക്കിന് അരികിലേക്ക് എത്താൻ ശ്രമിക്കും. അതേ സമയം ബൂം എസ്കലേറ്റേറുകൾ നദിയിലെ മണ്ണ് മാറ്റുന്ന പ്രവർത്തിയും തുടരാനായിരുന്നു തീരുമാനം. പുഴക്കടിയില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചത്.

Also Read: ഇന്ത്യക്ക് പ്രതീക്ഷയായി 117 പേർ; കായികമേളകളുടെ ഉത്സവത്തിന് ഇന്ന് പാരിസിൽ തിരിതെളിയും

പ്രദേശത്ത് നിന്നും 12 കിലോമീറ്റര്‍ അകലെ ജുഗ എന്ന സ്ഥലത്താണ് ലോറിയിലെ തടികള്‍ കണ്ടെത്താനായത്. പിഎ1 എന്നു രേഖപ്പെടുത്തിയിട്ടുള്ള തടികള്‍ ലോറി ഉടമ മനാഫ് തിരിച്ചറിയുകയായിരുന്നു. അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ ഡൈവിങ് നടത്താനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News