പാലക്കാട് കുമരനല്ലൂരില്‍നിന്നുള്ള ഡ്രോണ്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

പാലക്കാട് കുമരനല്ലൂരില്‍നിന്നുള്ള ഡ്രോണ്‍ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. കുമരനെല്ലൂരിലെ വയലിന് നടുവിലുള്ള ജലാശയത്തിന്റെ ഡ്രോണ്‍ വീഡിയോയാണ് ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ലൈക്കുകള്‍ വാരിക്കൂട്ടുന്നത്. എടപ്പാള്‍ സ്വദേശി സാബിത് മുണ്ടേക്കാടന്‍ പകര്‍ത്തിയ റീല്‍സ് വീഡിയോക്ക് ഇതുവരെ 12.6 മില്യണ്‍ വ്യൂസാണുള്ളത്. ഒരുമില്യണിലധികം ലൈക്കുകളും ലഭിച്ചു.

also read; നമുക്കും സ്‌കൂളീന്ന് പണ്ട് പാല് കിട്ടിയിരുന്നു…പക്ഷെ ഈ ബുദ്ധി ഉണ്ടായിരുന്നോ; വൈറലായി വീഡിയോ

റീല്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കം വീഡിയോ വൈറലായി. അഞ്ചുദിവസത്തിനിടെ 10 മില്യണിലധികം കാഴ്ചക്കാരുണ്ടായി. നിരവധിപേര്‍ റീല്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. വീഡിയോ വൈറലായതോടെ ഒട്ടേറെപേരാണ് കുമരനല്ലൂരിലെ ഈ സ്ഥലം തേടിയെത്തുന്നത്. സുഹൃത്തായ സജ്ജാദിന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് കുമരനല്ലൂരിലെ വയലിന്റെ ചിത്രങ്ങള്‍ സാബിത്തിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതോടെ മഴക്കാലച്ചിത്രങ്ങള്‍ പകര്‍ത്താനിറങ്ങിയ സാബിത് ഡ്രോണുമായി ഇവിടേക്ക് എത്തുകയായിരുന്നു.

also read; പിറന്നാൾ ദിവസം ധോണിയെ കളിയാക്കാൻ ശ്രമം; വീഡിയോ പങ്കുവെച്ച് ശ്രീശാന്ത്; കട്ട കലിപ്പിൽ തല ഫാൻസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News