ഡ്രോണുകള്‍ക്കായി പുതിയ ഏകീകൃത പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു യുഎഇ.
അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്രമാണ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെയും ആഭ്യാന്തര മന്ത്രാലയത്തിന്റെയും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റിയുടെയും പങ്കാളിത്തത്തോടെ ഏകീകൃത ദേശീയ പ്ലാറ്റ്‌ഫോം തുടങ്ങിയത്.
Read Also: ദുബായി വിദ്യാഭ്യാസനയം ഇ33; 100 പുതിയ സ്വകാര്യ സ്കൂളുകൾ തുറക്കും
ഇതിലൂടെ രജിസ്റ്റര്‍ ചെയ്ത് മാത്രമേ ഇനി ഡ്രോണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി ഉണ്ടാവൂ. വ്യോമയാന മേഖലയെ നിയന്ത്രിക്കാനും സുരക്ഷ മെച്ചപ്പെടുത്താനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി. നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Read Also: മഴയത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ചു; ഡ്രൈവര്‍ക്ക് 50000 ദിര്‍ഹം പിഴയിട്ട് ദുബായ് പൊലീസ്
കഴിഞ്ഞ ദിവസമാണ് വ്യക്തിഗത ഡ്രോണ്‍ ഉപയോഗത്തിനുള്ള വിലക്ക് യുഎഇ ഭാഗികമായി എടുത്തുകളഞ്ഞത്. എന്നാല്‍, ദുബായില്‍ വിലക്ക് തുടരുമെന്ന് ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
Key words: drone in uae, unified platform for drones
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here