ആമസോണ്‍ നദിയില്‍ വരള്‍ച്ച, വെള്ളം താ‍ഴ്ന്നപ്പോള്‍ തെളിഞ്ഞത് മനുഷ്യമുഖങ്ങള്‍

കാലാവസ്ഥ വ്യതിയാനത്തിന്‍റെ സൂചനകളില്‍ ഏറ്റവും വലുതാണ് ആമസോണ്‍ നദിയിലെ വെള്ളം വറ്റിയെന്ന വാര്‍ത്ത.ഇക്ക‍ഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ചൂടും മ‍ഴയും വെയിലും മഞ്ഞും കാറ്റുമെല്ലാം കാലം തെറ്റിയാണ് എത്തുന്നത്. ഇതിന്‍റെ ഭവിഷ്യത്തുകള്‍ മനുഷ്യരും സര്‍വചരാചരങ്ങളും അനുഭവിക്കുന്നുണ്ട്. ഇപ്പോള്‍ സൗത്ത് അമേരിക്കയിലെ ആമസോണ്‍ നദികൂടി വരളുമ്പോള്‍ വലുതെന്തൊക്കെയോ വരാനുണ്ടെന്ന് സൂചനയാണിതെന്നാണ് ക്ലൈമറ്റ് ആക്ടിവിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്.

ALSO READ: വിനായകന്റെ അറസ്റ്റ്: നിയമവശങ്ങള്‍ നോക്കിയാണ് പൊലീസ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഇ പി ജയരാജന്‍

അതേസമയം, നദിയിലെ വെള്ളം വറ്റിയപ്പോള്‍ തെളിഞ്ഞുവന്ന സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വ‍ഴിവെച്ചിരിക്കുന്നത്.2000 വര്‍ഷങ്ങള്‍ മുമ്പ് പാറകളില്‍ കൊത്തിവെച്ചുവെന്ന് കരുതപ്പെടുന്ന മനുഷ്യ മുഖങ്ങളാണ് തെളിഞ്ഞുവന്നത്. വരൾച്ച കാരണം നദിയുടെ ജലനിരപ്പ് വൻതോതിൽ താഴുന്നതാണ് പാറച്ചിത്രങ്ങളെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. സഹസ്രാബ്ദങ്ങൾക്കു മുൻപ് മേഖലയിൽ താമസിച്ചിരുന്ന ആദിമവംശജർ തങ്ങളുടെ ആയുധങ്ങൾ മൂർച്ചകൂട്ടിയ വിടവുകളും പുറത്തുതെളിഞ്ഞിട്ടുണ്ട്.

ALSO READ: മലപ്പുറത്ത് 18 പേർക്ക് കുഷ്ഠരോഗം; രോഗം സ്ഥിരീകരിച്ചവരിൽ 3 കുട്ടികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News