തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം പൂട്ടി സീല്‍ ചെയ്തു

തമിഴ്‌നാട് വില്ലുപുരത്ത് ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം പൂട്ടി സീല്‍ ചെയ്തു. മേല്പാടിയ്ക്കടുത്തുള്ള ദ്രൗപദി അമ്മന്‍ ക്ഷേത്രമാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. പ്രദേശത്ത് മേല്‍ജാതിക്കാരും ദളിതരും തമ്മില്‍ ഏറെ നാളായി ക്ഷേത്രപ്രവേശം സംബന്ധിച്ച് സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ക്ഷേത്രം പൂട്ടി സീല്‍ ചെയ്യാന്‍ തീരുമാനിച്ചത്.

Also Read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

ഈ വര്‍ഷം ഏപ്രിലിലാണ് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തത്. ദളിത് വിഭാഗത്തില്‍ പെട്ട ഒരാള്‍ ഏപ്രിലില്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ മേല്‍ജാതിക്കാര്‍ എതിര്‍ത്തു. പിന്നീട് ദളിതരെ അമ്പലത്തില്‍ നിന്ന് വിലക്കി. ഇതേ ചൊല്ലി ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.

Also Read- നിങ്ങൾക്കും വേണ്ടേ കെ ഫോൺ ? കണക്ഷൻ എടുക്കാൻ അറിയേണ്ടതെല്ലാം

സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ്ഐആറുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അധികൃതര്‍ ക്ഷേത്രം സീല്‍ ചെയ്യുകയായിരുന്നു. പ്രദേശത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
അയല്‍ ഗ്രാമങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News