ലോകത്തിലെ ഏറ്റവും മികച്ച അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നു പോലും ഇന്ത്യയില്‍ നിന്നുള്ളതല്ലെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ലോകത്തിലെ ഏറ്റവും പുരാതനമായ വിദ്യാഭ്യാസ പാരമ്പര്യമുള്ള നമ്മുടെ രാജ്യത്ത് നിന്നും അത്തരം ഒരു സ്ഥാപനമില്ലാ എന്ന വസ്തുത എല്ലാവരും മനസിലാക്കണമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഐഐടി ഖാരക്പൂരില്‍ നടന്ന 69ാമത് കോണ്‍വൊക്കേഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുര്‍മു. റാങ്കുകള്‍ വാരിക്കൂട്ടുന്നതിനെക്കാള്‍ മികച്ച വിദ്യാഭ്യാസം നല്‍കുകയാണ് വേണ്ടത്. എന്നാല്‍ റാങ്കിംഗുകള്‍ വിദ്യാര്‍ത്ഥികളെയും നല്ല അധ്യാപകരെയും മാത്രമല്ല രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയും ചെയ്യുമെന്നും മുര്‍മു കൂട്ടിച്ചേര്‍ത്തു.
ALSO READ: പ്രകോപനം സൃഷ്ടിക്കാൻ തെരുവിലിറങ്ങിയ ഗവർണറെ ജനം മധുരം നൽകി സ്വീകരിച്ചു; ഗവർണ്ണറുടെ കുതന്ത്രങ്ങൾ വിഫലം
”ഇത്രയും വലിയൊരു രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും ലോകത്തിലെ ഏറ്റവും മികച്ച അമ്പതെണ്ണത്തില്‍ ഇടംപിടിച്ചിട്ടില്ല. മികച്ച വിദ്യാഭ്യാസത്തെക്കാള്‍ പ്രധാനമല്ല റാങ്കിംഗിനായുള്ള മത്സരം. എന്നാല്‍ മികച്ച റാങ്കുകള്‍ ലോകത്തുള്ള വിദ്യാര്‍ത്ഥികളെയും മികച്ച അധ്യാപകരെയും മാത്രമല്ല ആകര്‍ഷിക്കുക രാജ്യത്തിന്റെ അഭിമാനവും ഉയര്‍ത്തും.’ രാഷ്ട്രപതി പറഞ്ഞു. കൂടാതെ ഈയൊരു ദിശയില്‍ പരിശ്രമിക്കാന്‍ രാജ്യത്തെ തന്നെ ഏറ്റവും പഴയ ഐഐടിയായ ഖരാഗ്പൂര്‍ ഐഐടിയോട് ആവശ്യപ്പെടുകയും ചെയ്തു.
ALSO READ: തൃശൂരിൽ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി
ആഗോള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഐഐടി ഖരാഗ്പൂറിന് ഇത്തരം നടപടികളിലൂടെ അന്താരാഷ്ട്ര തലത്തില്‍ നിലയുറപ്പിക്കാന്‍ സാധിക്കുമെന്നും മാത്രമല്ല ഇത് ഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയെ ലോകം അംഗീകരിക്കാന്‍ സാഹചര്യമുണ്ടാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here