സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ പറന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ശനിയാഴ്ച അസമിലെ തെസ്പുർ എയർഫോഴ്സ് സ്റ്റേഷനിൽ എത്തിയാണ് രാഷ്ട്രപതി യുദ്ധവിമാന യാത്ര നടത്തിയത്. യാത്ര അരമണിക്കൂറോളം നീണ്ടു. വ്യോമസേനയുടെ ഒലിവ്-പച്ച നിറത്തിലുള്ള ആന്റി ഗ്രാവിറ്റി സ്യൂട്ടിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര.
ബ്രഹ്‌മപുത്ര, തേസ്‌പുർ താഴ്‌വരകൾക്ക് മീതെ രണ്ട് കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിലാണ് യുദ്ധവിമാനം പറന്നത്. ഗ്രൂപ്പ് ക്യാപ്‌റ്റൻ നവീൻകുമാർ തിവാരി ആയിരുന്നു പൈലറ്റ്. ത്രിദിന സന്ദർശനത്തിനായാണ് രാഷ്‌ട്രപതി അസമിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here