രാഷ്ട്രപതി ദില്ലിയിലേക്ക് മടങ്ങി

ആറു ദിവസത്തെ കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു ദില്ലിയിലേക്ക് മടങ്ങി.

ലക്ഷദ്വീപില്‍ നിന്ന് ചൊവാഴ്ച്ച ഉച്ചക്ക്  എത്തിയ രാഷ്ട്രപതിയെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെ  കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യാത്രയാക്കി. മാർച്ച് 16നാണ് രാഷ്ട്രപതി കേരളത്തില്‍ എത്തിയത്. തുടര്‍ന്ന് കൊച്ചി, തിരുവനന്തപുരം, കൊല്ലം, കന്യാകുമാരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തു.

വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, സർജന്റ് റിയര്‍ അഡ്മിറല്‍ ദിനേശ് ശർമ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ.സേതുരാമന്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, റൂറല്‍ എസ്പി വിവേക് കുമാര്‍ എന്നിവര്‍  രാഷ്ട്രപതിയെ യാത്രയാക്കാൻ നെടുമ്പാശേരിയിൽ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News