കിള്ളിയാറ്റിൽ ശക്തമായ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണുകൊണ്ടിരുന്ന പോത്തിനെ രക്ഷപെടുത്തി ഫയർ ആൻഡ് റെസ്ക്യൂ ടീം

കിള്ളിയാറ്റിൽ ശക്തമായ മഴയിലും ഒഴുക്കിലും പെട്ട് കഴുത്തിൽ കയറു കെട്ടിയ നിലയിൽ മുങ്ങിത്താണുകൊണ്ടിരുന്ന പോത്തിനെ രക്ഷപ്പെടുത്തി. നെടുമങ്ങാട് മുനിസിപ്പാലിറ്റി പത്താംകല്ല് കിള്ളിയാറ്റിലാണ് ഒഴുക്കിൽപ്പെട്ട് കഴുത്തിൽ കയറു കെട്ടിയ നിലയിൽ പോത്തിനെ കണ്ടത്. ഫയർ ആൻഡ് റെസ്ക്യൂ ടീമാണ് മുങ്ങിത്താണുകൊണ്ടിരുന്ന പോത്തിനെ രക്ഷിച്ച കരക്കെത്തിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീരൂപിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രാഹുൽ,അനൂപ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ സുനീഷ് കുമാർ,ഹോം ഗാർഡ്സ് സതീഷ്, അരവിന്ദ് എസ് കുമാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Also Read; ശക്തമായ മഴ; കോട്ടയം ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News