ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാണ്ടിക്കാട് സ്വദേശി അർഷക് ആണ് ഇന്ന് ഉച്ചയോടെ പുഴയിൽ മുങ്ങി മരിച്ചത്. മഞ്ചേരിയിലെ ഉമ്മയുടെ വീട്ടിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് കുളിക്കാനായി പുഴയിൽ ഇറങ്ങിയതിനു പിന്നാലെയാണ് സംഭവം.

Also Read; കോവിഡ് വന്ന് മരിച്ച ആരോഗ്യ പ്രവർത്തകയുടെ കുടുംബത്തിന് ഒരു കോടി ധനസഹായവുമായി ദില്ലി ഗവണ്മെന്റ്

നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തിരച്ചിൽ നടത്തിയത്. കടലുണ്ടിപ്പുഴ കോലം കടവിൽ നിന്നു 150 മീറ്റർ മാറി മൃതദേഹം കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also Read; 31 വയസുകാരിയെ കടിച്ചുകീറി ‘ബേബി’; റോട്ട്‌വീലറുകളെ കണ്ട് ഭയന്നുവിറച്ച് അയല്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News