കോഴിക്കോട് താമരശ്ശേരിയിൽ മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ വെട്ടിക്കൊന്നു. അടിവാരം സ്വദേശിനി സുബൈദയാണ് മരിച്ചത്. ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മകൻ ആഷിഖ്, അമ്മയെ കാണാൻ എത്തിയപ്പോഴാണ് കൊല നടത്തിയത്. ആഷിഖിനെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. താമരശ്ശേരി കൈതപ്പൊയിലിൽ മയക്കുമരുന്നിന് അടിമയായ മകനാണ് മാതാവിനെ വെട്ടിക്കൊന്നത്. അടിവാരം 30 ഏക്കർ സ്വദേശിനി കായിക്കൽ സുബൈദയാണ് കൊല്ലപ്പെട്ടത്. 53 വയസായിരുന്നു. 25 കാരനായ മകൻ ആഷിഖ് ബെംഗളൂരു ഡി അഡിഷൻ സെൻ്ററിൽ ചികിത്സയിലായിരുന്നു. ആഷിഖ് മാതാവിനെ കാണാൻ എത്തിയപ്പോഴാണ് കൊല നടത്തിയത്. ശബ്ദം കേട്ട് എത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
Also Read: ചേന്ദമംഗലം കൂട്ടക്കൊലപാതം: കസ്റ്റഡി അപേക്ഷ സമർപ്പിച്ചു; പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പൊലീസ്
അർബുദത്തെ തുടർന്ന് ഓപ്പറേഷൻ കഴിഞ്ഞ്, സഹോദരി ഷക്കീലയുടെ പുതുപ്പാടിയുള്ള വീട്ടിൽ വിശ്രമത്തിലായിരുന്നു സുബൈദ. ആഷിഖ് ആറു മാസത്തിലധികമായി ബെംഗളൂരുവിലെ ഡീ അഡീഷൻ സെൻ്ററിൽ ചികിത്സയിലായിരുന്നു. മൃതദേഹം താമരശ്ശേരി പോലീസ് എത്തി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here