വിവാഹാഘോഷത്തിന് പണം കണ്ടെത്താൻ ലഹരി വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് ഒലവക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നാണ് കൊല്ലം സ്വദേശി സരൺ മോഹനെ ആർ.പി.എഫുംഎക്സൈസും ചേർന്ന് പിടികൂടിയത്.
ALSO READ: ‘മെയ്തേയികൾ മിസോറാം വിടണം’; മുന്നറിയിപ്പുമായി മുൻ വിഘടനവാദികൾ
വിവാഹം അടുത്തതോടെ നാല് മാസം മുൻപാണ് ശരൺ വിദേശത്തുനിന്ന് നാട്ടിലെത്തിയത്. വിവാഹച്ചടങ്ങിലേക്കും മാറ്റ് ആഘോഷപരിപാടികളിലേക്കുമായി ഏകദേശം പത്ത് ലക്ഷത്തോളം രൂപ ശരണിന് വേണ്ടിയിരുന്നു. ഈ പണം കണ്ടെത്താൻ സുഹൃത്താണ് ശരണിന് ലഹരിമരുന്ന് ഇടപാടിനെപ്പറ്റി പറയുന്നത്. തുടർന്ന് ട്രെയിൻ മാർഗം ശരൺ ബെംഗളൂരിവിലെത്തി.
ബെംഗളൂരിവിൽ വെച്ചാണ് ശരൺ ഇടപാട് ഉറപ്പിച്ചത്. ഒരുലക്ഷത്തോളം രൂപ ഗൂഗിൾ പേ ചെയ്‌ത ചെയ്ത് ഡീൽ ഉറപ്പിച്ച ശരൺ പിന്നീട് നഗരത്തിൽനിന്ന് 110 ഗ്രാം എംഡിഎംഎ ലഹരിമരുന്ന് കൈപ്പറ്റിയ ശേഷം നാട്ടിലേക്ക് ട്രെയിനിൽ വരികയായിരുന്നു. ഒലവക്കോട് എത്തിയപ്പോൾ ആർ പി എഫ്-എക്സൈസ് സംഘത്തിന്റെ പരിധോധന കണ്ട് ഭയന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് പിടിയിലായത്.
ALSO READ: മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ വീഡിയോ വൈറൽ
വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കൈമാറാനായിരുന്നു ശരൺ ലഹരിമരുന്ന് എത്തിച്ചത്. ചെറിയ പൊതികളിലായി 2500 രൂപ നിരക്കിൽ വിൽക്കാനായിരുന്നു ശ്രമം. ഇത്തരത്തിൽ വിവാഹാഘോഷത്തിന് 10 ലക്ഷത്തോളം രൂപ ഉണ്ടാക്കാനായിരുന്നു ശരണിന്റെ ശ്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here