ബത്തേരിയിൽ വൻ മയക്കുമരുന്ന് വേട്ട; മൂന്ന് പേർ അറസ്റ്റിൽ

മുത്തങ്ങ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന അരക്കിലോയോളം അതി മാരക മയക്കുമരുന്നായ എംഡി എം എ പിടികൂടി. സംഭവത്തിൽ കൊടുവള്ളി സ്വദേശി പുൽക്കുഴിയിൽ മുഹമ്മദ് മിദ്ലജ് ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ ജാസിം അലി, അഫ്താഷ് എന്നിവരെ അറസ്റ്റു ചെയ്തു. കാറിൻ്റെ ഡാഷ് ബോർഡിനുള്ളിൽ ഒളിപ്പിച്ച 492 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News