മയക്കുമരുന്ന് കേസ്; യുവാവിന് പത്തുവര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

മയക്കുമരുന്ന് പിടികൂടിയ കേസില്‍ യുവാവിന് പത്തു വര്‍ഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കണ്ണൂര്‍ മാണിക്കപ്പ കടവില്‍ സലീം ക്വാട്ടേഴ്സില്‍ റിയാസ് സാബിര്‍ (30 )നെയാണ് വടകര എന്‍ ഡി പി എസ് കോടതി ജഡ്ജ് വി.പി.എം സുരേഷ്ബാബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 6 മാസം കൂടി കഠിന തടവ് അനുഭവിക്കണം.

Also Read: കുറഞ്ഞകാലത്തിനുള്ളില്‍ പൂട്ടിപ്പോയത് 71 അന്തര്‍ സംസ്ഥാന സഹകരണ സംഘങ്ങള്‍: മന്ത്രി വി എന്‍ വാസവന്‍

2022 ഡിസംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ചേനോളി കമ്പനി റോഡില്‍ നിന്നും കണ്ണോട്ടും ചാലിലേക്ക് പോകുന്ന റോഡില്‍ വാഗണര്‍ കാറില്‍ വെച്ച് 132 ഗ്രാം മെത്തഫിറ്റമിന്‍ മയക്ക് മരുന്നുകളുമായി കണ്ണൂര്‍ എക്‌സ് സൈസ് ഇന്‍സ്‌പെക്ടറായിരുന്ന സിനു കൊയിലോത്തിന്റ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായത് മുതല്‍ പ്രതി റിമാന്റില്‍ ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News