‘നീല കവറിലേത് ആന്റിബയോട്ടിക്ക്…’; ആന്റിബയോട്ടിക്ക് വിതരണത്തിനായി ഇനി പ്രത്യേക കവറുകൾ, ആദ്യം കോട്ടയത്ത് നടപ്പാക്കും

health news

ആന്റിബയോട്ടിക്ക് വിതരണത്തിനായി നീല കവറുകൾ പുറത്തിറക്കി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ്. പൊതുജനങ്ങൾക്ക് ആൻ്റിബയോട്ടിക്കുകൾ തിരിച്ചറിയാനായാണ് നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ഡ്രഗ്സ് കൺട്രോളർ നിർദേശം നൽകിയത്. ആദ്യമായി ഈ രീതി കോട്ടയാണ് നടപ്പാക്കുക. ആദ്യഘട്ടമായി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നീല കവറുകൾ നൽകും. പിന്നീട് അതേ മാതൃകയിൽ അതത് മെഡിക്കൽ സ്റ്റോറുകൾ കവറുകൾ തയ്യാറാക്കി വേണം ആൻ്റിബയോട്ടിക്കുകൾ വിതരണം ചെയ്യാൻ.

സർക്കാർ ഫാർമസികൾക്കും ഈ നിയമം ബാധകമാണ്. ആന്റിബയോട്ടിക് നൽകുന്ന കവറുകൾക്ക് മുകളിൽ സീൽ പതിച്ച് നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസർ, എല്ലാ മെഡിക്കൽ സ്റ്റോറുകളിലും നോട്ടീസ് നൽകിയിരുന്നു. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആൻ്റിബയോട്ടിക്കുകൾ നൽകില്ലെന്ന സ്റ്റിക്കറും മെഡിക്കൽ സ്റ്റോറുകളിൽ പതിപ്പിച്ചിരുന്നു.

Also Read; ഇതിന്റെ പേരിൽ ആക്രമിക്കാനോ? ബെയ്‌റൂട്ടിലെ ആശുപത്രിക്കടിയിൽ ഹിസ്ബുള്ള ദശലക്ഷക്കണക്കിന് സ്വർണവും പണവും ഒളിപ്പിച്ചിരിക്കുന്നതായി ഇസ്രയേലിന്റെ അവകാശ വാദം

ശ്രദ്ധിക്കാൻ

• ഡോക്‌ടറുടെ നിർദേശപ്രകാരം കുറിപ്പടിയോടുകൂടി മാത്രം ആന്റി ബയോട്ടിക്കുകൾ വാങ്ങുക

• ഒരാൾക്ക് ഡോക്‌ടർ നൽകുന്ന കുറിപ്പടിയിൽ മറ്റുള്ളവർ മരുന്നുകൾ വാങ്ങി കഴിക്കരുത്

• ഉപയോഗ ശൂന്യമായതോ കാലാവധി കഴിഞ്ഞതോ ആയ ആൻ‌റിബയോട്ടിക്കുകൾ പരിസരങ്ങളിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.

Also Read; കോഴിക്കോട് എടിഎമ്മിൽ നിക്ഷേപിക്കാനെത്തിച്ച പണം കവർന്ന കേസ്, നഷ്ടമായ 5 ലക്ഷം രൂപ കൂടി പൊലീസ് കണ്ടെടുത്തു

പൊതുജന ബോധവത്കരണ ആന്റി മൈക്രോബിയൽ പ്രതിരോധ പോസ്റ്ററിന്റെയും, കവറിന്റെയും സംസ്ഥാനതല വിതരണോദ്ഘാടനം ഈ മാസം 27-ന് കോട്ടയത്ത് നടക്കും. ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ പൊതുയോഗത്തിലാണ് പരിപാടി നടത്തുക. അഡ്വ. ഫ്രാൻസിസ് ജോർജ് എംപി പൊതുയോഗം ഉദ്ഘാടനം ചെയ്യും. ഡ്രഗ്സ് കൺട്രോളർ ഡോ.കെ. സുജിത്കുമാർ പ്രതിരോധ പോസ്റ്റർ, കവർവിതരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കും.

News summary; Drug Control Department has issued blue envelopes for distribution of antibiotics

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News