കഞ്ചാവ് വലിച്ചെറിഞ്ഞ് തോട്ടിൽ ചാടി രക്ഷപ്പെട്ട പ്രതി പിടിയിൽ.

പൊലീസിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കഞ്ചാവ് പൊതി വലിച്ചെറിഞ്ഞ ശേഷം തോട്ടിൽ ചാടി രക്ഷപ്പെട്ടയാൾ പിടിയിൽ. തിരുവല്ലയിലും പരിസരങ്ങളിലും കഞ്ചാവ് വില്പന നടത്തിവന്ന തിരുവല്ല ചുമത്ര ആറ്റിൻകരയിൽ വീട്ടിൽ മോൻസി(54)യാണ് ഡാൻസാഫ് സംഘവും തിരുവല്ല പൊലീസിൻ്റെയും സംയുക്ത തെരച്ചിലിലാണ് പ്രതിവലയിലായത്.കൊട്ടാലി പാലത്തിനടുത്തുനിന്നും ശനിയാഴ്ചയാണ് ഇയാളെ പൊലീസ് സംഘം പിടികൂടുന്നത്.

വെള്ളിയാഴ്ച പോലീസ് പിന്തുടരുന്നതറിഞ്ഞ പ്രതി പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച കഞ്ചാവ് വെള്ളത്തിൽ വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. ഇയാൾ വലിച്ചെറിഞ്ഞ കവറിൽ നിന്നും 90 ഗ്രാം കഞ്ചാവ് പൊലീസ് കണ്ടെടുത്തു.

ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന് ലഭിച്ച രഹസ്യവിവരം നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ പിന്തുടർന്നത്. തുടർന്നാണ് ഡാൻസാഫ് സംഘവും പോലീസ് ഇൻസ്‌പെക്ടർ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലുള്ള തിരുവല്ല പോലീസും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയത്. പൊലീസിൻ്റെ പിടിയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് മോൻസി തോട്ടിൽ ചാടിയത്. തിരുവല്ല പൊലീസ് ഇൻസ്‌പെക്ടർക്കൊപ്പം എസ്ഐ നിത്യാ സത്യൻ, എഎസ്ഐ ബിജു എന്നിവരും ഡാൻസാഫ് സംഘത്തിൽ നിന്നും എഎസ്ഐ അജികുമാറും സിപിഓ സുജിത്തുമാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News