ലഹരിമരുന്ന് ഉപയോഗിക്കില്ല, പക്ഷെ പണി എംഡിഎംഎ മൊത്തക്കച്ചവടം, ഒടുവിൽ പൊലീസ് പിടിയിൽ

15 ലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മൊത്തവില്‍പ്പനക്കാരനെയും സംഘത്തെയും ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ കൊട്ടപ്പുറം ആന്തിയൂര്‍കുന്ന് കാര്യപ്പറമ്പത്ത് ശിഹാബുദ്ധീനെ(45)നെയാണ് പിടികൂടിയത്. കാറില്‍ സൂക്ഷിച്ച 89 ഗ്രാം എംഡിഎംഎക്കൊപ്പം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ശിഹാബുദ്ധീനെ വാഹനപരിശോധനക്കിടെയാണ് പൊലീസ് പിടികൂടിയത്.

ALSO READ: ‘ആഹ് ഓകെ’,മോഹന്‍ലാലിന്റെ ചിത്രം പകര്‍ത്തി ഇസഹാഖ്

ശിഹാബുദ്ധീനെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇയാളുടെ വെള്ളിമാട്കുന്നിലെ ഫ്‌ളാറ്റില്‍ നിന്നും 201 ഗ്രാം എംഡിഎംഎയും 2.25 ലക്ഷം രൂപയും കണ്ടെടുത്തു. ഏകദേശം 6 മാസക്കാലമായി ഇയാൾ കുടുംബസമേതം ഈ ഫ്‌ളാറ്റില്‍ താമസിച്ചുവരികയായിരുന്നു. ഇയാൾക്ക് വിദേശത്തായിരുന്നു ജോലി. എന്നാൽ ഒരു വര്‍ഷമായി നാട്ടില്‍ എംഡിഎംഎ മൊത്ത വില്‍പ്പന നടത്തുകയായിരുന്നുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ പറഞ്ഞു.

ALSO READ: അലാസ്‌കയില്‍ ഭൂചലനം;സുനാമി മുന്നറിയിപ്പ് നൽകി

ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിന് ഇയാൾ ലഹരിമരുന്നുകൾ എത്തിച്ചു കൊടുക്കാറുണ്ട്. എന്നാൽ ശിഹാബുദ്ധീന്‍ ലഹരിമരുന്ന് ഉപയോഗിക്കാത്ത ആളാണെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരുവില്‍ നിന്നാണ് ശിഹാബുദ്ധീന്‍ എംഡിഎംഎ എത്തിച്ചത്. ചേവായൂര്‍ എസ് ഐ സജി, ലിവേഷ്, രാജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News