കൊടുവള്ളിയില്‍ മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാര്‍ മറിഞ്ഞു

കൊടുവള്ളിയില്‍ മയക്കുമരുന്ന് സംഘം സഞ്ചരിച്ച ആഡംബര കാര്‍ അപകടത്തില്‍പ്പെട്ടു. കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു. ആവിലോറ പാറക്കണ്ടി മുക്കില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കേ എല്‍ 57 എന്‍ 6067 നമ്പര്‍ ബെന്‍സ് കാറാണ് നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിഞ്ഞ്. ശബ്ദംകേട്ട് വീട്ടുകാര്‍ എത്തിയപ്പോള്‍ രണ്ടു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ അബോധാവസ്ഥയില്‍ ആയിരുന്നു.

പിന്നീട് ഇവര്‍ ഉണര്‍ന്ന് കാര്‍ പരിശോധിക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നോക്കിയപ്പോള്‍ മയക്കുമരുന്ന്, ഇലക്ട്രിക് തുലാസ് എന്നിവ കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ പിടികൂടി കൊടുവള്ളി പൊലീസിന് കൈമാറി. കത്തറമ്മല്‍ പുത്തന്‍ പീടികയില്‍ ഹബീബ് റഹ്മാന്‍, താമരശ്ശേരി വെഴുപ്പൂര്‍ ചുണ്ട കുന്നുമ്മല്‍ അനുവിന്ദ് എന്നിവരെയാണ് കാറില്‍ കണ്ടെത്തിയത്.

READ ALSO:ഉച്ച ഭക്ഷണ പദ്ധതി: കേന്ദ്രം അനുവദിച്ച 132.90 കോടി രൂപ തിരിച്ചടവ് തന്നെ, രേഖകള്‍ കൈരളി ന്യൂസിന്

ഇതിനിടെ കാറില്‍ നിന്നും ഒരു പൊതി ഇവര്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. കൊടുവള്ളി എസ് ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തില്‍ പുറത്തും കാറിലും നടത്തിയ പരിശോധനയില്‍ കവറിലാക്കി പുറത്തേക്ക് വലിച്ചെറിഞ്ഞതും പേഴ്‌സില്‍ ഒളിപ്പിച്ചതും ആയ 3.5ഗ്രാം എം ഡി എം എ കണ്ടെടുത്തു.

READ ALSO:ഈ മനുഷ്യർ ഉയർത്തെഴുന്നേൽക്കുന്ന ദിവസം പ്രജാപതിയുടെ സ്ഥാനം ചരിത്രത്തിൻറെ ചവറ്റുകുട്ടയിൽ ആയിരിക്കും; എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News