പുറം കടലിൽ വന്‍ ലഹരിവേട്ട. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിത്. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്ഥാന്‍ സ്വദേശി പിടിയിലായി. കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് പിടികൂടിയത്. അഫ്ഗാനില്‍നിന്ന് കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്.
2500 കിലോ മെത്തഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയവ ലഹരി പദാര്‍ത്ഥങ്ങളാണ് പിടികൂടിയതെന്നും ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെത്തഫിറ്റമിന്‍ ശേഖരമാണിതെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പാക് – ഇറാൻ അതിർത്തിയായ മക്രാൻ തീരത്ത് നിന്ന് വൻതോതിൽ മെതാംഫെറ്റാമൈൻ വഹിക്കുന്ന ഒരു ‘മദർ ഷിപ്പിന്റെ’ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വൻ തോതിൽ മയക്കുമരുന്ന് പിടികൂടിയത്. പ്രതികൾ മദർഷിപ്പ് പുറം കടലിൽ വച്ച് മുക്കിയതായും വിവരമുണ്ട്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here