അങ്കമാലിയിൽ മയക്കുമരുന്ന് വേട്ട; എം ഡി എം എയുമായി യുവതിയടക്കം 3 പേർ പിടിയിൽ

അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റസിയുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന വിനു , അടിമാലി സ്വദേശി സുധീഷ് , തൃശൂർ സ്വദേശി ശ്രീക്കുട്ടി എന്നിവരാണ് പിടിയിലായത്. കാറിനുള്ളിൽ പതിനൊന്ന് പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. വാഹന പരിശോധനയ്ക്കിടെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്നാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി പിടികൂടിയത്.

READ MORE; മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളത്തിൽ നിന്നും കടലിൽ വീണ തൊഴിലാളി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News