മധുരയില്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 30 കിലോ മെത്തഫെറ്റാമിന്‍

മധുരയില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഏകദേശം 160 കോടി രൂപയുടെ മെത്താഫെറ്റാമിന്‍ ആണ് മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടികൂടിയത്. ചെന്നൈ-എഗ്മൂര്‍- ചെങ്കോട്ട പൊതിഗൈ എക്‌സ്പ്രസില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

ALSO READ: സൂര്യയ്ക്ക് പിറകെ വണങ്കാനിൽ നിന്നും മമിത ബൈജു പിന്മാറി, കാരണം സംവിധായകന്റെ മോശം പെരുമാറ്റമോ? മറുപടിയുമായി താരം

30 കിലോ മെത്താഫെറ്റാമിന്‍ പിടിച്ചെടുത്തത് ചെന്നൈ സ്വദേശിയില്‍ നിന്നാണ്. പരിശോധന നടന്നത് ഡിആര്‍ഐക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയ ഉടനെ തന്നെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News