പൂനെയിലും ദില്ലിയിലും ലഹരിവേട്ട; 3,500 കോടിയോളം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടിച്ചെടുത്തു

പൂനെയിലും ദില്ലിയിലുമായി നടന്ന ലഹരി വേട്ടയിൽ 3,500 കോടിയോളം രൂപ വിലമതിക്കുന്ന മെഫെഡ്രോൺ പിടിച്ചെടുത്തു. സോലാപൂരില്‍ നിന്നും ദില്ലയിലെ സൗത്ത് എക്സ്റ്റന്‍ഷനിലെ ഒരു ഗോഡൗണില്‍ നിന്നുമാണ് ലഹരി പിടിച്ചെടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൂനെ സിറ്റി പൊലീസിൻ്റെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയിലാണ്, ദൗണ്ട് താലൂക്കിലെ കെമിക്കൽ നിർമ്മാണ ഫാക്ടറിയിലും പൂനെയിലെ വിശ്രാന്തവാടിയിലെ രണ്ട് ഗോഡൗണുകളിലും സൗത്ത് എക്സ്റ്റൻഷനിലെ ചില കടകളിലും നടത്തിയ റെയ്ഡുകളിൽ 3,000 കോടി രൂപ വിലമതിക്കുന്ന 1,700 കിലോ മെഫെഡ്രോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്.

Also Read: കെ എം ഷാജിയുടെ വിവാദപരാമർശം; തെരഞ്ഞെടുപ്പ് മുന്നിൽകണ്ടെന്ന് കുഞ്ഞനന്തന്റെ മകൾ ഷബ്‌ന

നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് പ്രകാരം എംഡിയുടെ ഉല്‍പ്പാദനവും വ്യാപാരവും നിരോധിച്ചിട്ടുണ്ട്. രണ്ടിടത്തും ക്രിസ്റ്റല്‍ രൂപത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നാണ് പിടികൂടിയത്. അതേസമയം തിങ്കളാഴ്ച പൂനെയില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മൂന്നര കോടിയിലധികം രൂപയുടെ എംഡി പാഴ്‌സലുകള്‍ പിടിച്ചെടുക്കുകയും ചെയ്തതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിരുന്നു പുതിയ റെയ്ഡുകള്‍. മെഫെഡ്രോണ്‍ ഒരു വ്യക്തിയുടെ ചിന്തകളെ മാറ്റാനും വൈകാരിക നിലകളെ ചഞ്ചലപ്പെടുത്താനും പ്രാപ്തമായ ഉത്തേജക മരുന്നാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇത് ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

Also Read: കർഷക സമരത്തിലെ പോസ്റ്റുകളിൽ നടപടി ആവശ്യപ്പെട്ടു; കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി എക്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News