തൃശ്ശൂരിൽ വൻ ലഹരിവേട്ട; പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

തൃശൂർ ചെറുതുരുത്തിയിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിൽ കടത്തിയ പതിനൊന്നായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചെറുതുരുത്തി പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നും ഇന്നോവ കാറിൽ ചാക്കിലാക്കി തൃശ്ശൂരിലേക്ക് കൊണ്ടുവന്ന പാക്കറ്റുകളാണ് പിടിച്ചെടുത്തത്.

Also Read: ഉമർഫൈസിയുടെ നിസ്കാരത്തെ യുഡിഎഫ് അധിക്ഷേപിച്ച സംഭവം; വി ഡി സതീശനോട് വിശദീകരണം ആവശ്യപ്പെട്ട് പലസ്തീൻ ഐക്യദാർഢ്യറാലി സംഘാടകസമിതി

കൊച്ചിൻ പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് അഞ്ചുലക്ഷം രൂപയോളം വിലമതിക്കുന്ന പുകയില ഉത്പന്നങ്ങൾ പിടി കൂടിയത്. ചെറുതുരുത്തി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സംഭവത്തിൽ ഒറ്റപ്പാലം പനമണ്ണ സ്വദേശി പഴനിക്കാവിൽ വീട്ടിൽ 39 വയസുള്ള ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read: സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ മൂന്നിന്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിച്ചുചേർത്ത് മന്ത്രി വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News