ലഹരി മാഫിയയുടെ അക്രമത്തില്‍ യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം മംഗലപുരം കബറടി സ്വദേശി നൗഫലിന് (27) ആണ് വെട്ടേറ്റത്. കബറടി റോഡില്‍ വച്ച് ബൈക്കിലെത്തിയ രണ്ട് പേര്‍ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ നൗഫല്‍ തൊട്ടടുത്തുള്ള കടയിലേക്ക് ഓടി കയറുകയിരുന്നു.
തുടര്‍ന്ന് അക്രമികള്‍ പിന്തുടര്‍ന്ന് കടയ്ക്കകത്ത് കയറി നൗഫലിനെ വെട്ടുകയായിരുന്നു. കൈയ്ക്കും കാലിലും ഗുരുതരമായി പരിക്കേറ്റ നൗഫലിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also: തമിഴ്‌നാട്ടിൽ നാലുവയസുകാരി സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചു; 3 പേർ അറസ്റ്റിൽ
കാപ്പാ കേസ് പ്രതികളായ ഷഹീന്‍ കുട്ടന്‍, അഷറഫ് എന്നിവര്‍ ചേര്‍ന്നാണ് നൗഫലിനെ വെട്ടിയത്. യുവാവിനെ വെട്ടാനുള്ള കാരണം വ്യക്തമല്ല.
News Summary: A young man was hacked in an attack by a drug mafia. The victim was Naufal (27), a native of Kabaradi, Mangalapuram, Thiruvananthapuram.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here