പെരുമ്പാവൂരിൽ ലഹരി മാഫിയയുടെ അക്രമം

പെരുമ്പാവൂരിൽ ലഹരി മാഫിയയുടെ അക്രമം.കുന്നത്തുനാട് സ്വദേശി ഒഎം റഫീക്കിനെയാണ് ബൈക്കിൽ എത്തിയ സംഘം ആക്രമിച്ചത്.ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പെരുമ്പാവൂർ പ്രൈവറ്റ് ബസ്റ്റാന്റിന് സമീപമുള്ള റോഡിൽ വച്ചാണ് റഫീക്കിന് നേരെ ആക്രമണമുണ്ടായത്. മയക്കുമരുന്ന് കൈമാറുന്നത് കണ്ട് സംശയംതോന്നിയ റഫീക്ക് അന്യ സംസ്ഥാനതൊഴിലാളിയെ തടഞ്ഞ് നിർത്തി വിവരം അന്വേഷിച്ചുകൊണ്ടിരിക്കെ ബൈക്കിൽ വന്ന സംഘം റഫീഖിനെ ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് ഇവർ റഫീഖിനെ മർദിച്ച ശേഷം ബൈക്കിൽ കടന്നു കളഞ്ഞു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചതിനെത്തുടർന്നാണ് ലഹരി വിരുദ്ധ പോരാട്ട സമിതി പ്രവർത്തകരായ ഒഎം റഫീഖടക്കമുള്ളവർ സ്ഥലത്തെത്തിയത്. വലിയ രീതിയിൽ ലഹരി വില്പന പെരുമ്പാവൂരിൽ നടക്കുന്നതായും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഒ എം റഫീഖ് പറഞ്ഞു.

ആക്രമണം കണ്ട് ഓടിയെത്തിയവരാണ് റഫീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെറ്റിയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇയാൾക്ക് മുറിവ് പറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News