മലപ്പുറം വഴിക്കടവില്‍ വന്‍ ലഹരിമരുന്ന് വേട്ട. 82 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. മൈസൂരുവില്‍നിന്ന് കൊണ്ടുവന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. മധുരപലഹാരങ്ങള്‍ കയറ്റിയ വാഹനത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 3000 കിലോ പുകയില ഉത്പന്നങ്ങള്‍.
വഴിക്കടവില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പാലക്കാട് കുലുക്കല്ലൂര്‍ സ്വദേശി അബ്ദുള്‍ ഷെഫീഖ്, വല്ലപ്പുഴ സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്.
മിഠായി, ബിസ്‌ക്കറ്റ് എന്നിവ കൊണ്ടുവന്ന പായ്ക്കറ്റുകള്‍ക്കിടയില്‍ 110 ചാക്കുകളില്‍ കൊണ്ടുവന്ന ഉത്പന്നത്തിന് വിപണിയില്‍ 82,50,000 രൂപ വിലയുണ്ട്. പ്രതികളില്‍ നിന്നും 1,29,720 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും കണ്ടെടുത്തു.
ആനമറിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ചാണ് പ്രതികള്‍ പിടിയിലായത്. കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും ചെക്ക് പോസ്റ്റ് ജീവനക്കാരും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷെഫീഖ്, ഷിജുമോന്‍, ടി.എ. പ്ര മോദ്, പ്രിവന്റീവ് ഓഫീസര്‍ റെജി തോമസ്, ടി.കെ. സതീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here