അതിവ്യാപന ശേഷി; യുഎസില്‍ ‘ടീനിയ’ രോഗം സ്ഥിരീകരിച്ചു

യുഎസില്‍ അതിവ്യാപനശേഷിയുള്ള ഫംഗല്‍ രോഗം സ്ഥിരീകരിച്ചു. 28 ഉം 47 ഉം പ്രായമുള്ള രണ്ട് സ്ത്രീകള്‍ക്കാണ് റിംഗ് വേം അഥവാ ടീനിയ എന്നറിയപ്പെടുന്ന രോഗം സ്ഥിരീകരിച്ചത്. മരുന്നുകളെ പ്രതിരോധിക്കുന്ന ഈ ഫംഗല്‍ബാധ ചര്‍മത്തെയാണ് ബാധിക്കുന്നത്. ഇതൊരു പകര്‍ച്ചാ വ്യാധിയായി മാറാന്‍ സാധ്യതയുണ്ടെന്നും ലോകം ഇതിനെ നേരിടാന്‍ സജ്ജമല്ലെന്നും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ വിദഗ്ധര്‍ പറയുന്നു.

ഫംഗസ് മൂലം ചര്‍മത്തില്‍ പ്രത്യക്ഷമാകുന്ന വട്ടത്തിലുള്ള ചൊറിയാണ് റിംഗ് വേം. രോഗബാധിതരായ സ്ത്രീകള്‍ക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊറിഞ്ഞു തടിച്ചതായി സിഡിസി വക്താക്കള്‍ പറയുന്നു. കഴുത്ത്, തുടകള്‍, അടിവയര്‍ എന്നിവിടങ്ങളിലെല്ലാം തിണര്‍പ്പുകള്‍ പ്രത്യക്ഷമായിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും അണുബാധ കണ്ടെത്തിയിട്ടുണ്ടെന്നും സിഡിസി ചൂണ്ടിക്കാട്ടുന്നു.

ഫംഗസിന് ചര്‍മത്തില്‍ വളരെക്കാലം തങ്ങാന്‍ സാധിക്കും. ഇക്കാരണത്താല്‍, ടീനിയ അണുബാധ സുഖപ്പെടുത്താന്‍ പ്രയാസമാണ്, മാത്രമല്ല രോഗബാധ എളുപ്പത്തില്‍ തിരികെ വരാനും സാധ്യതയുണ്ട്. മോതിരവട്ടത്തിലുള്ള തിണര്‍പ്പ്, ചൊറിച്ചില്‍, ചര്‍മം ചുവന്ന് തടിക്കല്‍, രോമം നഷ്ടമാകല്‍, നഖത്തില്‍ ചൊറിച്ചില്‍ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രോഗം വരാതിരിക്കാന്‍ വ്യക്തി ശുചിത്വം വളരെ പ്രധാനപ്പെട്ട ഘടകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News