സ്ത്രീകളെ മുൻനിർത്തി ലഹരി വിൽപ്പന; ഹോട്ടൽ മുറിയിൽ മൂന്നംഗ സംഘം അറസ്റ്റിൽ

കൊച്ചിയിൽ ആഡംബര ഹോട്ടലിൽ ലഹരിവസ്തുക്കളുമായി മൂന്നുപേർ അറസ്റ്റിൽ. കൊല്ലം ഓച്ചിറ സ്വദേശി റിജു ഇബ്രാഹിംകുട്ടി (41), കോട്ടയം കുറവിലങ്ങാട് സ്വദേശി ഡിനോ ബാബു (32), തലശ്ശേരി ധർമടം സ്വദേശി കെ.മൃദുല (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ മുൻ നിർത്തി ലഹരി വിൽപ്പന നടത്തുന്ന സംഘം ലഹരി വിൽപ്പനയ്ക്കായി ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ലഹരിവസ്തുക്കൾ അളക്കാനുള്ള ഡിജിറ്റൽ മെഷീനും ഇവരുടെ കൈയിൽ നിന്ന് പിടികൂടി.

ALSO READ: പതിനേഴ് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതി പിടിയില്‍

ഓച്ചിറ സ്വദേശിയായ റിജുവിനെതിരെ ഇതിനു മുൻപും സംസ്ഥാനത്ത് പലയിടത്തും കേസുകളുണ്ട്. ഡിനോ ബാബുവിനെതിരെ മരട് പൊലീസ് സ്റ്റേഷനിൽ ലഹരിമരുന്നു കേസും മൂവാറ്റുപുഴ, കോതമംഗലം സ്റ്റേഷനുകളിൽ വഞ്ചനാക്കുറ്റത്തിനും കേസുകളുണ്ട്.

ALSO READ: ഭർത്താവിന് ഓട്ടത്തിൽ അഡിക്ഷൻ; സഹികെട്ട് ഭാര്യ വിവാഹമോചനം ചെയ്തു; അന്തംവിട്ട് സോഷ്യൽ മീഡിയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News