‘ലഹരി വസ്തുക്കളുടെ ഉപയോഗം കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു’: അഡ്വ. പി സതീദേവി

ലഹരി വസ്തുക്കളുടെ ഉപയോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നത് കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു കാരണമാകുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ബാലഭവനില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.

ALSO READ: വിദേശ വനിതയ്ക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

വ്യാപകമായി ലഭ്യമാകുന്നത് ആശങ്കപ്പെടുത്തുന്നു. ഇതിന്റെ ഉറവിടം കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളില്‍ ആവശ്യമായവര്‍ക്ക് വനിതാ കമ്മിഷന്‍ കൗണ്‍സലിംഗ് നല്‍കി വരുന്നുണ്ട്. മദ്യപാനത്തേക്കാള്‍ മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം കുടുംബജീവിതം തകര്‍ക്കുന്നതായാണ് കൗണ്‍സലിംഗിലൂടെ മനസിലാക്കുന്നത്. ലഹരിവസ്തുക്കള്‍ക്ക് അടിമകളായവരെ ഡി അഡിക്ഷന്‍ സെന്ററുകളിലേക്ക് അയയ്ക്കുന്നുണ്ട്. ജില്ലാ ഹോമിയോ ആശുപത്രിയുടെ ഭാഗമായ സീതാലയം ക്ലിനിക്കുകളില്‍ ലഭ്യമായിട്ടുള്ള കൗണ്‍സലിംഗും ലഹരിമോചന ചികിത്സയും ആവശ്യമുള്ളവര്‍ക്ക് വനിതാ കമ്മിഷന്‍ ഇടപെട്ട് ലഭ്യമാക്കുന്നു.

ALSO READ: നീറ്റ്, നെറ്റ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണം; ഡിവൈഎഫ്‌ഐ ഹൈദരാബാദില്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം ജില്ലാതല അദാലത്തില്‍ ലഭിച്ച പരാതികളില്‍ നല്ലൊരു ശതമാനം വിവാഹ ജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ്. വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നു. ഭര്‍ത്താവിന്റെയും ഭാര്യയുടെയും വിവാഹേതര ബന്ധങ്ങള്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുമ്പോള്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുന്നത് കുട്ടികളാണ്.

തൊഴിലിടങ്ങളുമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ വരുന്നുണ്ട്. പല തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് നിയമം അനുശാസിച്ചിട്ടുള്ള പരാതി പരിഹാര സംവിധാനമായ ഇന്റേണല്‍ കമ്മറ്റി ഇല്ല എന്ന് നേരത്തെ തന്നെ വനിതാ കമ്മിഷന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും നിയമം അനുശാസിക്കുന്ന രൂപത്തിലുള്ള പരാതി പരിഹാര സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് തൊഴില്‍ ഉടമ ഉറപ്പാക്കണം. പരാതി പരിഹാര സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന വിവരം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും എല്ലാ ജീവനക്കാരേയും വിവരം അറിയിക്കുകയും ചെയ്യണമെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News