ലഹരി ഉപയോഗം: ഷൂട്ടിംഗ് സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍

സിനിമാമേഖലയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കര്‍ശന പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്. ഷൂട്ടിംഗ് സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു. ഷാഡോ പൊലീസിന്റെ സാന്നിധ്യം ഷൂട്ടിംഗ് സെറ്റുകളിലുണ്ടാകും. നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ നടന്‍മാരുടെ മൊഴിയെടുക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് നടന്‍മാരായ ബാബുരാജിന്റെയും ടിനിടോമിന്റെയും വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷമാണ് പ്രധാന നടപടികളിലേക്ക് കടക്കാന്‍ പൊലീസ് തീരുമാനിച്ചത്. സിനിമാ സെറ്റുകളില്‍ പരിശോധന നടത്താനാണ് തീരുമാനം. ഷൂട്ടിംഗ് സെറ്റുകളില്‍ ഷാഡോ പൊലീസിന്റെ സാന്നിധ്യമുണ്ടാകും. നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയ നടന്‍മാരുടെ മൊഴിയെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.

ലഹരിക്കടിമയായ ഒരു നടന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങിയെന്നായിരുന്നു ടിനി ടോമിന്റെ വെളിപ്പെടുത്തല്‍. അതേ സമയം മയക്കുമരുന്നുമായി പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് ഒരു നടനിലേക്കായിരുന്നുവെന്നാണ് ബാബുരാജ് പറഞ്ഞത്.അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍കൂടിയായ താരങ്ങളുടെ വെളിപ്പെടുത്തലിനെ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഈ സാഹചര്യത്തില്‍ എക്‌സൈസും പൊലീസും സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News