താമരശ്ശേരിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി മയക്കുമരുന്ന് മൊത്ത വ്യാപാരി പിടിയില്‍

താമരശ്ശേരിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. 152 ഗ്രാം എം ഡി എം എ യുമായി മയക്കുമരുന്ന് മൊത്ത വ്യാപാരിയെ താമരശ്ശേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം പിടികൂടി. പുതുപ്പാടി അടിവാരം പഴയിടത്ത് നൗഷാദ്(45) ആണ് പിടിയിലായത്. അടിവാരത്ത് മിഠായി ഉള്‍പ്പെടെയുള്ളവയുടെ മൊത്ത വ്യാപാരം നടത്തി വരുന്നയാളാണ്. ഇതിന്റെ മറവിലാണ് മയക്കുമരുന്ന് മൊത്ത വ്യാപാരം നടത്തിയിരുന്നത്.

ALSO READ: അപ്രാപ്യമെന്നോ അസംഭവ്യമെന്നോ കേരളമിത്രയും കാലം കരുതിയിരുന്ന നേട്ടങ്ങൾ കൈവരിച്ചുകൊണ്ട് വ്യവസായവകുപ്പ് മുന്നോട്ടുപോയ മൂന്ന് വർഷങ്ങൾ പൂർത്തിയാകുകയാണ്: മന്ത്രി പി രാജീവ്

അഞ്ചോളം ഏജന്റുമാര്‍ വഴിയാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. ആറ് ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പ്രതിയെ താമരശ്ശേരി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.

ALSO READ: അവയവക്കടത്ത് കേസ്; പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News