ദുബായില്‍ 491 കിലോഗ്രാം മയക്കുമരുന്നും മുപ്പത് ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു

ദുബായില്‍ 491 കിലോഗ്രാം മയക്കുമരുന്നും മുപ്പത് ലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകളും പിടിച്ചെടുത്തു. ഈ വര്‍ഷം രണ്ടാംപാദത്തിലെ കണക്കാണിതെന്ന് ദുബായ് പൊലീസ് അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ സംശയിക്കുന്ന 49 ശതമാനം പേരെയും അറസ്റ്റു ചെയ്തതായും പൊലീസ് പറഞ്ഞു. രാജ്യത്ത് ഉടനീളം മയക്കുമരുന്നിന് എതിരെ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. ഇക്കാലയളവില്‍ 560 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കൊക്കെയ്ന്‍, ഹെറോയിന്‍, ക്രിസ്റ്റല്‍ മെത്ത്, മരിജുവാന, ഹാഷിഷ് തുടങ്ങിയ തരം മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്.

also read; ബോധരഹിതനായി കുഴഞ്ഞു വീണ യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും; അഭിനന്ദിച്ച് എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News