ഇത് കത്തല്ല, സാധനം വേറെ! ബംഗളൂരുവിൽ പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി

POST OFFICE

ബംഗളൂരുവിൽ പോസ്റ്റ് ഓഫിസുവഴി കടത്താൻ ശ്രമിച്ച് 21 കോടിയുടെ മയക്കുമരുന്ന് പിടികൂടി. സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് നഗരത്തിലെ ഫോറിൻ പോസ്റ്റ് ഓഫിസിൽ നിന്നും മയക്കുമരുന്ന് അടങ്ങിയ 606 പാഴ്‌സലുകൾ കണ്ടെത്തിയത്. ഇത് യുഎസ്, യുകെ, ബെൽജിയം, തായ്‌ലൻഡ്, നെതർലൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കടത്തിയ മയക്കുമരുന്ന് ആണെന്നാണ് സംശയം.

ALSO READ; കള്ളപ്പണം വെളുപ്പിക്കൽ കേസ്; യുപി എംഎൽഎ അബ്ബാസ് അൻസാരിക്ക് ജാമ്യം നൽകി സുപ്രീംകോടതി

ഹൈഡ്രോ ഗഞ്ച, എൽഎസ്ഡി, എംഡിഎംഎ ക്രിസ്റ്റൽ, എക്‌സ്‌റ്റസി ഗുളികകൾ, ഹെറോയിൻ, കൊക്കെയ്ൻ, ആംഫെറ്റാമൈൻ, ചരസ്, ഗഞ്ചാ ഓയിൽ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ബംഗളൂരുവിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനായി പ്രതികൾ ഇന്ത്യൻ തപാൽ സർവീസ് വഴി ഈ വസ്തുക്കൾ ഇറക്കുമതി ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിട്ടുണ്ട്.

ALSO READ; പന്നുവിനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ആരോപണം; മുന്‍ റോ ഏജന്റിന് അറസ്റ്റ് വാറണ്ട്

സിസിബി നാർക്കോട്ടിക് യൂണിറ്റ് ഈ വർഷം 12 കേസുകൾ രജിസ്റ്റർ ചെയ്യുകയും സമാനമായ മയക്കുമരുന്ന് കടത്ത് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഒന്നിലധികം വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സെപ്റ്റംബറിൽ, എച്ച്എസ്ആർ ലേഔട്ട് പോലീസ് സ്റ്റേഷനിൽ ഫയൽ ചെയ്ത രണ്ട് കേസുകളിലും സിസിബി സ്റ്റേഷനിൽ ഒരു കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസുകളും പോസ്റ്റ് ഓഫീസ് റെയ്ഡും ബെംഗളൂരുവിലെ മയക്കുമരുന്ന് വ്യാപാരം തടയാൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ പരിശോധനയുടെ ഭാഗമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News