രക്ഷാപ്രവർത്തനത്തിനിടയിൽ വാഹനാപകടത്തിൽപ്പെട്ട യുവാക്കളിൽ നിന്നും കഞ്ചാവ് പിടികൂടി

വാഹനാപകടത്തിൽപ്പെട്ട് പരുക്കേറ്റ യുവാക്കളിൽ നിന്നും കഞ്ചാവ് പിടികൂടി. വില്പനയ്ക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടയിലാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ആനിക്കാട്, നൂറോന്മാവ് ഉരിയപ്രയിൽ വീട്ടിൽ പ്രണവ് പ്രകാശ്, (22), ആനിക്കാട്, നൂറോന്മാവ് കണ്ണംകുളത്ത് പുന്നശ്ശേരി വീട്ടിൽ ജിത്തു പി ലിജോ, (22)എന്നിവരെ പെരുമ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. പൊന്തൻപുഴയിൽ നിന്നും കഞ്ചാവ് വാങ്ങി വില്പനക്കായി പോകുംവഴി പപ്പനാട്ടുപാലത്തുവച്ചാണ് ഇവർ അപകടത്തിൽപ്പെട്ടത്.

Also Read: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടി മൊഴി മാറ്റിയത് ഭീഷണി മൂലം; സാക്ഷി മാലിക്ക്

അപകടശേഷം രക്ഷാപ്രവർത്തനത്തിനെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ കൊണ്ടു പോകുവാനുള്ള ശ്രമത്തിനിടെ ഇവരുടെ കൈയ്യിൽ നിന്നും 80 ഗ്രാം കഞ്ചാവിന്റെ പൊതി കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Also Read; ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്

പെരുമ്പട്ടി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിൽ എസ് ഐ പികെ പ്രഭ, എസ് സി പി ഒ ജോൺസി, സി പി ഒ മാരായ പ്രവീൺ, ബിനോജ്, ജീസൺ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News