മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ കടൽതീരത്ത് കഴിഞ്ഞ ദിവസങ്ങളിൽ വന്നടിഞ്ഞത് കോടികളുടെ മയക്കുമരുന്ന്. ഓഗസ്റ്റ് 14 മുതൽ 17 വരെയുള്ള ദിവസങ്ങളിലാണ് 250 കോടി രൂപയുടെ വിലവരുന്ന മയക്കുമരുന്നായ ഹഷീഷാണ് തീരങ്ങളിൽ അടിഞ്ഞത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കസ്റ്റംസ് നടത്തിയ പട്രോളിങ്ങിനിടെയാണ് 12 കിലോയോളം വരുന്ന പത്ത് ബാഗുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കർദെ ബീച്ചിൽ കണ്ടെത്തിയത്. കാർദെ, ലാഡ്ഘർ, കേൽഷി, കൊൽത്താറെ, മുരുഡ്, ബുറോണ്ടി, ദാബ്ഹോൽ, ബോരിയ ബീച്ചുകളിലാണ് മയക്കുമരുന്ന് അടിഞ്ഞത്.
മയക്കുമരുന്ന് കടത്തുന്ന അഫ്ഗാൻ സംഘങ്ങളോ പാക് സംഘങ്ങളോ കപ്പലിൽ നിന്ന് വലിച്ചെറിഞ്ഞതോ അല്ലെങ്കിൽ ഉപേക്ഷിച്ചതോ ആയിരിക്കാമെന്നാണ് കസ്റ്റംസിന്റെ നിഗമനം. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മറ്റ് ബീച്ചുകളിൽ നിന്നും വ്യാപകമായി മയക്കുമരുന്ന് കണ്ടെത്തിയത്. ഓഗസ്റ്റ് 15ന് കർദെ, ലഡ്ഗർ ബീച്ചുകൾക്കിടയിൽ നിന്ന് 35 കിലോ ഹാഷിഷ് കണ്ടെത്തി. ഓഗസ്റ്റ് 16ന് കെൽഷി ബീച്ചിൽ നിന്ന് 25 കിലോയും കോൽത്താരെ ബീച്ചിൽ നിന്ന് 13 കിലോയും കണ്ടെടുത്തു. ഓഗസ്റ്റ് 17 ന് മുരുദിൽ നിന്ന് 14 കിലോയും ബുറോണ്ടിക്കും ദാബോൽ ക്രീക്കിനും ഇടയിൽ 101 കിലോയും ബോറിയയിൽ നിന്ന് 22 കിലോയും കണ്ടെത്തി. പിന്നീട് കോൽത്താരെ ബീച്ചിലെ പാറ നിറഞ്ഞ പ്രദേശത്തുനിന്നും കണ്ടെത്തിയെന്ന് ദാപോളി കസ്റ്റംസ് ഡിവിഷൻ അസിയ കമ്മീഷണർ സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.
also read :പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും വിവാഹം സെപ്റ്റംബർ 25 ന്; രാജസ്ഥാനിലെ ഉദയ്പൂർ പാലസ് വേദിയാകും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here