പതിവ് തെറ്റിക്കാതെ ഇത്തവണയും ദര്‍ശനത്തിനെത്തി ശിവമണി; ഡ്രംസ്റ്റിക്കുകള്‍കൊണ്ട് നാദവിസ്മയം തീര്‍ത്ത് മലയിറക്കം

പതിവ് തെറ്റിക്കാതെ ഇത്തവണയും ശബരിമല ദര്‍ശനത്തിനായി ശിവമണിയെത്തി. 32-ാം തവണയാണ് ശിവമണി ശബരിമലയില്‍ എത്തുന്നത്. അയ്യപ്പ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതാര്‍ച്ചന കൂടി നടത്തിയാണ് അദ്ദേഹം മല ഇറങ്ങിയത്.

32 തവണയും മുടക്കം ഇല്ലാതെയാണ് ശിവമണി ശബരിമല ദര്‍ശനത്തിന് എത്തിയത്. തീര്‍ത്ഥാടകര്‍ക്കിടയില്‍ സാധാരണക്കാരനായി അയ്യപ്പനെയും മാളികപുറത്തമ്മയേയും തൊഴുതു. ജന്മദിനമായ ഡിസംബര്‍ ഒന്നിനാണ് എല്ലാത്തവണയും ശബരിമലയില്‍ എത്താറെങ്കിലും ഇത്തവണ വൈകിയെന്ന് ശിവമണി പറഞ്ഞു.

Also Read : കനത്ത മഴ: ശബരിമലയിൽ കർശന ജാഗ്രത പാലിക്കാൻ തീർഥാടകർക്ക് നിർദേശം, എഡിഎം സാഹചര്യങ്ങൾ വിലയിരുത്തും

തുടര്‍ന്ന് അയ്യപ്പ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതാര്‍ച്ചനയും ശബരിമലയില്‍ നടത്തി. വിഘ്‌നേശ്വരാ ജന്മനാളികേരം നിന്റെ തൃക്കാൽക്കലുടയ്ക്കുവാൻവന്നു എന്ന ഗണപതിവന്ദനത്തോടെ ശിവമണിയുടെ സംഘത്തിലെ ദേവദാസ് നാന്ദിഗാനം പാടി.

അരമണിക്കൂറിലേറെ നീണ്ട സംഗീതാവതരണത്തിനുശേഷം, അടുത്ത തവണയും പതിവ് തെറ്റല്ലേ എന്ന പ്രാര്‍ത്ഥനയോടെയാണ് ശിവമണിയും സംഘവും മലയിറങ്ങിയത്. മൂന്ന്‌ പതിറ്റാണ്ടിലേറെയായി പതിവായി ദർശനത്തിനെത്തുന്ന ശിവമണി ഇവിടെ സംഗീതാർച്ചന നടത്തുന്നതും പതിവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News