മുട്ട തോരൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്. ആരോഗ്യകരമായ മുട്ട തോരൻ ഉണ്ടാക്കാൻ കുറച്ച് മുരിങ്ങയില ചേർക്കുന്നത് നല്ലതാണ്. എങ്ങനെ മുരിങ്ങയില ചേർത്ത രുചികരമായ മുട്ട തോരൻ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ:
മുരിങ്ങയില – ഒരു കപ്പ് ചെറുതായി അരിഞ്ഞത്
മുട്ട – 4 എണ്ണം ബീറ്റ് ചെയ്‌തത്
കുരുമുളക് പൊടി – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 3 ടീസ്പൂൺ
സവാള – 2 എണ്ണം കനംകുറച്ചുകൊത്തി അരിഞ്ഞത്
പച്ചമുളക് – 4 എണ്ണം ചെറുതായി അറിഞ്ഞത്
കടുക് , വറ്റൽമുളക് , കറിവേപ്പില – താളിക്കാൻ
Also read: ന്യൂയെർ ആയിട്ട് നോൺ വെജ് ഒഴിവാക്കിയോ? പുതുവത്സരത്തിൽ വെജ് പുലാവ് കഴിക്കാം
ഉണ്ടാക്കുന്ന വിധം:
പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ ചൂടാവുമ്പോൾ കടുക് , വറ്റൽമുളക് , കറിവേപ്പില എന്നിവ ചേർത്ത് കടുക് പൊട്ടിച്ചെടുക്കുക. ശേഷം അതിലേക്ക് സവോളയും പച്ചമുളകും ചേർത്ത് ഒരുമിനിറ്റ് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് മുരിങ്ങയില ചേർക്കുക. അതിന് ശേഷം സവാള ബ്രൗൺ നിറം ആകുമ്പോൾ കുരുമുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ശേഷം ഇതിലേക്ക് നന്നായി ഇളക്കിയ മുട്ട ചേർത്ത് കൊടുക്കുക. മുട്ട ചേർത്ത് ഇളക്കി തോരൻ പോലെ ഉടച്ചു എടുക്കുക. മുരിങ്ങയില മുട്ടത്തോരൻ റെഡി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here