ഓപ്പറേഷന്‍ തീയറ്ററില്‍ മദ്യപിച്ചെത്തി; സര്‍ജറിക്ക് തൊട്ടുമുന്‍പ് കുഴഞ്ഞുവീണ് ഡോക്ടര്‍

കര്‍ണാടകയില്‍ മദ്യപിച്ചെത്തിയ ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കുഴഞ്ഞുവീണു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചിക്കമംഗളൂരുവിലെ ഒരു ആശുപത്രിയിലെ ബാലകൃഷ്ണ എന്ന ഡോക്ടറാണ് കുഴഞ്ഞുവീണത്.

വന്ധ്യംകരണ ശസ്ത്രക്രിയക്കായി ഒന്‍പത് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയ നടക്കേണ്ട ദിവസം രാവിലെ മുതല്‍ ബാലകൃഷ്ണ ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ ഉറങ്ങുകയായിരുന്നു. രോഗികള്‍ക്ക് രാവിലെ എട്ട് മണിക്ക് അനസ്‌തേഷ്യ നല്‍കി. ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിക്ക് തീരുമാനിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ഇയാള്‍ സ്ഥിരം കുറ്റവാളിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് പല തവണ ഇയാള്‍ മദ്യപിച്ച് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രോഗികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News