മദ്യലഹരിയിലായപ്പോൾ റെയിൽവേ ട്രാക്കിലൂടെ എസ്‌യുവി കയറ്റി റീൽസ് ചെയ്യാൻ ഡ്രൈവർക്കൊരു ആഗ്രഹം, തലനാരിഴയ്ക്ക് ഒഴിവായി ഒരു ദുരന്തം

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ റെയിൽവേ ട്രാക്കിലൂടെ തൻ്റെ എസ്‌യുവി ഒന്നോടിച്ചു നോക്കിയാലോ എന്ന് ഡ്രൈവർക്ക് ആഗ്രഹം. തലനാരിഴയ്ക്ക് ഒഴിവായി ഒരു ദുരന്തം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ റീൽസ് ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ഇയാൾ തൻ്റെ മഹീന്ദ്ര ഥാർ റെയില്‍വേ ട്രാക്കിലേക്ക് കയറ്റിയത്. എന്നാൽ ട്രാക്കിലേക്ക് തൻ്റെ ഥാർ കയറ്റി കുറച്ചു കഴിഞ്ഞതും ട്രാക്കിലേക്ക് ഒരു ഗുഡ്സ് ട്രെയിൻ കടന്നുവന്നത് പെട്ടെന്നായിരുന്നു. തുടർന്ന് ഇയാൾ വാഹനം പാളത്തിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും ട്രാക്കിനിടയിൽ പെട്ടുപോവുകയായിരുന്നു.

ALSO READ: ആത്മകഥാ വിവാദം: തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് പ്രകാശ് കാരാട്ട്, വാർത്തക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വാസവൻ

ലോക്കോപൈലറ്റ് കൃത്യസമയത്ത് സാഹസികമായി ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വൻ അപകടം ഒഴിവായി.  തുടർന്ന്, പൊലീസും നാട്ടുകാരും ചേര്‍ന്നാണ് വാഹനം ട്രാക്കിന് പുറത്തെത്തിക്കാന്‍ സഹായിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. പക്ഷേ തീർന്നില്ല,  വാഹനം ട്രാക്കിൽ നിന്നും അമിതവേഗത്തിൽ റിവേഴ്സെടുത്ത് ട്രാക്കിൽ നിന്നും ഇറക്കിയ ഥാർ ഡ്രൈവർ പിന്നീട് വാഹനം നിർത്താതെ പോകുകയും പോകുന്ന വഴിക്ക് ഈ വാഹനമിടിച്ച് മൂന്നുപേർക്ക് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാഹനമുടമയെ പൊലീസ് പിന്നീട് പിന്തുടർന്ന് പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News